Intelligence agencies warns terror attack in Kashmir valley, High alert<br />ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശ്രീനഗർ, അവന്തിപോര വ്യോമ താവളങ്ങൾ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന മെയ് 23ന് ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് സൂചന. ഇതോടെ താഴ്വരയിൽ സുരക്ഷ ശക്തമാക്കി.